മലക്കം  - തത്ത്വചിന്തകവിതകള്‍

മലക്കം  

മത്സരിച്ചും മല്ലടിച്ചും
പാർട്ടി വളർത്തുന്നത്
നാടിനുവേണ്ടിയല്ല
നാട്ടാർക്കും വേണ്ടിയല്ല.

അച്ഛനും അമ്മയ്ക്കും
മകനും മകൾക്കും
പിന്നെ കുടുംബത്തിനും
കെട്ടുറപ്പുണ്ടാക്കാൻ
ചോരതിളപ്പിച്ചത്‌
സ്വാഭിമാനത്തിനായ്.

മതവും രാഷ്ട്രീയവും
മനുഷ്യനെ മാറി മാറി
മലക്കം മറിഞ്ഞു j
വേട്ടയാടുന്നെന്നും
നാടിനെ പന്താടിയ
സത്യമാണെവിടെയും.

അച്ഛന്റെ തണലിൽ മകളും
അമ്മയുടെ തണലിൽ മകനും
താഴത്തട്ടിൽ മുഖ്യനും
മന്ത്രിയും സാമാജികനും
ഹരിത രാഷ്ട്രീയത്തിൽ
വരുമാനം നിലനിർത്താൻ.

പണത്തിന്റെ മികവിൽ
മാധ്യമങ്ങളും പിന്നിൽ
നിന്നു കുത്തുമ്പോൾ ജനം
വല്ലാതെ കണ്ണും തള്ളി.

ഗാന്ധിയെ മണ്ടനാക്കി
ഗാന്ധിയെ കൊന്നതാരും
അറിഞ്ഞില്ലെന്ന് പറയുന്ന
ആധുനിക സംഘകാലം.




up
0
dowm

രചിച്ചത്:മോഹൻ
തീയതി:12-06-2018 06:59:21 PM
Added by :Mohanpillai
വീക്ഷണം:49
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :