സിരകൾ - മലയാളകവിതകള്‍

സിരകൾ 

സിരകൾ. സൂര്യമുരളി

കാൺമൂ, ഞാൻ , എൻ സിരകളി
ലൂടൊഴുകും, നിറമില്ലാ രക്തം.......
ആർക്കും ഉതകും, ഓരോ തുള്ളി
രക്തം വീതിച്ചു നൽകി ഞാൻ
പലർക്കും....
പേരുകൾ നോക്കാതെ......

ആൽക്കഹോൾ അംശമില്ലാത്ത,
നിക്കോട്ടിൻ കലരാത്ത ,പരിശുദ്ധ
രക്തം, പലരിലും സ്വഭാവശുദ്ധി
വരുത്തി.......
അത്ഭുതം! വീണ്ടും, വീണ്ടും,
സിരകളിൽ നിറയുന്നു, രക്തം,
നൽകുന്നതത്രയും......
പലരും തേടി വന്നു, രക്തത്തിനായ്

കാലയളവിൻ അതിർവരമ്പ് മറി
കടന്ന് നൽകികൊണ്ടേയിരുന്നു...
രക്തം നൽകൂ.......ജീവനുവേണ്ടി
നൽകാം..ഭയമില്ലാതെ........
രക്തദാനം മഹാദാനം.......
B+ve


up
0
dowm

രചിച്ചത്:സൂര്യമുരളി
തീയതി:14-06-2018 09:42:48 AM
Added by :Suryamurali
വീക്ഷണം:67
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :