വിദ്വേഷ  വിത്തുകൾ വിതച്ചിടല്ലേ  - മലയാളകവിതകള്‍

വിദ്വേഷ വിത്തുകൾ വിതച്ചിടല്ലേ  

വിദ്വേഷ വിത്തുകൾ വിതച്ചിടല്ലേ
വിനാശ വിപത്തുകൾ വിതറിടല്ലേ
വിന്ദ്യാ സത്പുര യമുനാ ഗംഗ തൻ
വിഖ്യാതിയെ വികലമാക്കിടല്ലേ
ദൈവത്തിൻ പേരിലെ പോരടിയോ
മതത്തിൻ പേരിലെ തർക്കങ്ങളോ
രക്ത ദാഹിയാം പിശാചിൻ പണികളോ
എല്ലാം തകർക്കുന്നീ സ്വൈര്യ ജീവൻ
മത ജാതി വിദ്വേഷമേതുമില്ലാത്തൊരു
നന്മകൾ പൂക്കുന്ന നല്ല നാളേക്കായ്
മനമൊന്നായ് മെയ്യൊന്നായ് മുന്നേറിടാം
നാടിന്റെ രക്ഷക്കായ് കൈകോർത്തിടാം


up
0
dowm

രചിച്ചത്:ഖാലിദ് അറക്കൽ
തീയതി:14-06-2018 10:50:39 AM
Added by :khalid
വീക്ഷണം:79
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :