സിന്ദൂരം - മലയാളകവിതകള്‍

സിന്ദൂരം 

സിന്ദൂരം. സൂര്യമുരളി

ചുവന്നു തുടുത്ത മേഘപ്പടർപ്പിൽ
ഒളികണ്ണാൽ നോക്കും, ചന്ദ്രൻ
വെണ്ണിലാവിൻ തൂവെള്ള തൂവാല
യിലാരൊ മുഖമമർത്തിയൊ.........?
വാനമെന്തേ,സിന്ദൂരമണിഞ്ഞു
ചുവന്നു തുടുത്തു പോയ്...........

കാട്ടാറിൻ പാദസരത്തിൻ മുത്തുകൾ
ചിതറിത്തെറിച്ചുവൊ?...............
കാടിൻ മുളംതണ്ടിൽ നിന്നൊഴുകിയൊ
നിലാവിൻ വേണു ഗാനം.....
നിദ്ര കനവിലെഴുതുമോ, നിൻ ദേവ സംഗീത
നൃത്ത ശില്പം.......
നിൻ നൃത്തച്ചുവടുകൾ തൻ താളം
മനസ്സിൻ കാതിൽ അലയടിക്കുന്നു......


up
0
dowm

രചിച്ചത്:സൂര്യമുരളി
തീയതി:20-06-2018 11:52:15 AM
Added by :Suryamurali
വീക്ഷണം:170
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :