ശ്രേഷ്ഠമായ ആരാധന  - തത്ത്വചിന്തകവിതകള്‍

ശ്രേഷ്ഠമായ ആരാധന  

[20/06, 07:41] daniel shaji08: ഓരോ നിമിഷവും എന്നിലൊരായിരം പ്രണയത്തിൻ പൂക്കൾ വിരിയിച്ച പ്രണയിനി .....

എൻ പ്രിയേ നിനക്കായി സ്നേഹത്തിൽ ചാലിച്ച ഒരായിരം പിറന്നാൾ ആശംസകൾ ....

എൻ ജീവിത മരു യാത്രയിൽ സഖിയായി ഇണയായി തുണയായി ചേർന്നു നിന്ന

സന്തോഷ സന്താപ വേളകളിൽ
സ്വാന്തനം നൽകിയ കൂട്ടുകാരി .....

ഓരോ കനവിലും ഓരോ നിനവിലും സ്നേഹ പ്രകാശമായി നീ ജ്വലിച്ചു
എന്റെ നിശ്വാസത്തിൽ എന്റെ ഹൃദയത്തിൽ ആരോമലേ നീ നിറഞ്ഞു നിൽപ്പു

പിരിയുവാൻ കഴിയാത്ത നിഴലുപോലെ തഴുകുന്ന ശീതള കാറ്റുപോലെ
അടരുവാൻ വയ്യ എൻ ഹൃദയത്തിൻ ആഴത്തിൽ എഴുതി ചേർത്തു പ്രണയഗീതം .....

എൻ ജീവിതത്തിൻ പൂവാടിയിൽ പുഷ്പിച്ചു നിൽക്കുന്ന മന്ദാരമേ
ഹൃദയത്തിൻ താളുകളിൽ
നിത്യം വെളിച്ചം നൽകുന്ന ശോഭയാം നക്ഷത്രമേ ...

എൻ പ്രിയതമയയ്ക്കു ഒരു പ്രണയ ഗീതം ഒരായിരം മധുര പിറന്നാൾ ആശംസകൾ .....
[20/06, 12:13] daniel shaji08: ആരാധനയ്ക്കു യോഗ്യൻ അഖിലത്തിനും നാഥൻ
ആരാധിച്ചീടാം നിത്യം സത്യത്തിൽ ആത്മാവതിൽ .

ആരാധനയിൽ ദേവ സാന്നിധ്യം നിറയേണം ഒഴുകും തെളി നീരിൻ ഉറവകളായിടേണം

നമ്മിലേക്ക്‌ ഒരു വേള തിരിഞ്ഞു നോക്കുമെന്നാൽ നാം ആര് എന്ന സത്യം തിരിച്ചറിഞ്ഞീടും നമ്മൾ ...

പാപത്തിൻ വഴി വിട്ട് ദൈവ മാർഗത്തിൽ ചരിക്കുന്നതാം അവസ്ഥയും സത്യത്തിൽ ആരാധന ..

നമ്മിൽ നിവസിക്കുന്ന ഈശ്വര ചൈതന്യത്തെ തിരിച്ചറിഞ്ഞീടുക എത്രെയോ ശ്രേഷ്ഠ മത്രെ

ഇടങ്ങൾക്കല്ല സ്ഥാനം ഇടയനത്രെ മാനം
ആരാധിക്കുന്നവനെ
അറിഞ്ഞീടുക വേണം ..

നമ്മൾ തൻ ഇച്ഛയെല്ലാം ദൈവത്തിൻ ഹിതത്തിനായ് കീഴ്പ്പെടുത്തുന്ന മനം ശ്രേഷ്ഠമാം ആരാധന ....

ജീവിത യാത്രതന്നിൽ ഭാരങ്ങൾ ഏറിടുമ്പോൾ കൈത്താങ്ങാൻ കെല്പുള്ളവനാം
കർത്തനെ ആരാധിക്കാം ..

പരനിൽ പരിപൂർണ സമർപ്പണം ചെയ്തു യാഗമായി തീർന്നിടേണം ബുദ്ധിയാം ആരാധന ....

നന്മ നിറഞ്ഞ ദൈവം ദാനമായി നൽകിടുന്ന നന്മകൾക്കായി നന്ദി നൽകിടാം അനുദിനം....


up
0
dowm

രചിച്ചത്:ഡാനിയേൽ അലക്സാണ്ടർ
തീയതി:20-06-2018 12:22:06 PM
Added by :Daniel Alexander Thalavady
വീക്ഷണം:108
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :