ദുരിതത്തിൽ  - തത്ത്വചിന്തകവിതകള്‍

ദുരിതത്തിൽ  

അവർ തിരഞ്ഞെടുത്തവർ
പതിറ്റാണ്ടുകളായി
മാറ്റമില്ലാതെ
ഒരേ ആളുകൾ.

കസേര ചുമക്കുന്നവർ
ഒരേ സ്വരങ്ങളിൽ
പറയാനും കേൾക്കാനും
അടുപ്പിക്കാതെ.

വായിലൊഴിക്കാനില്ലാതെ
വെള്ളം വഴികളിലെത്തി.
വള്ളം വഴികളിലെത്തി
വെള്ളം പുരകളിലെത്തി

വഴികൊടുത്തവനും
വോട്ടു ചെയ്തവനും
വോട്ടു ചെയ്യാത്തവനും
മലിനവെള്ളത്തിൽ നീന്തി
അട്ട കടിച്ചും
പുഴു കുത്തിയും
പനിച്ചും ചുമച്ചും
എല്ലും തൊലിയുമായ്.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:24-06-2018 12:55:55 PM
Added by :Mohanpillai
വീക്ഷണം:75
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :