ഭൂമിയ്ക്ക് ഒരു കുട
ഓർമ്മ വച്ചൊരു നാൾ മുതൽ കേൾക്കുന്നു .....
ഒരു മരം..... ഒരു വരം .
ഒരു മരം..... ഒരു വരം .......
അന്നു ഞാൻ എൻ... തോപ്പിൽ നാട്ടൊരു മാവിന്റെ തൈ
വളർന്നു മനോഹരം ...
പ്രകൃതി തൻ നന്മ നുകർന്നു അനുദിനം ....
കാലത്തിനൊപ്പം വളർന്നു വലുതായി ......
കാറ്റിന്റെ ശീതള തഴുകൽ അറിഞ്ഞു ഞാൻ
മഴയിൽ കുളിച്ചു പുളകിതമായതും ......
തമസ്സിൽ ഉറങ്ങി
ഉഷസ്സിൽ ഉണർന്നതും
അണ്ണാറക്കണ്ണന്റെ കുസൃതികൾ കണ്ടതും ....
പാട്ടുകൾ പാടി
പറവകൾ പോയതും ....
ഓർക്കുന്നു ഞാൻ നല്ല നാളുകൾ ഓരോന്നും ..
ഈ നഗരത്തിൻ വലിയ തിരക്കിലും ....
ഇന്നിവിടെ കുന്നില്ല മരമില്ല കാടില്ല ...
ചുറ്റും കാണുന്നു... കോൺക്രീറ്റ് സൗധങ്ങൾ
പാടം നികത്തി മരങ്ങൾ മുറിച്ചിതാ ...
കുന്നു നിരപ്പാക്കി വീടുകൾ നിർമിച്ചു ....
ചൂടിന്റെ കാഠിന്യം ഏറ്റം അസഹ്യമായി .......
പ്രകൃതി തൻ താളം വികൃതമായി തീരുന്നു ......
ഓർമ്മയിൽ എത്തുന്നു ആ നല്ല കാലത്തിൻ നന്മകൾ എത്രയോ ഓർക്കുവാനുണ്ടത് ..
പോയ കാലം തിരികെ ലഭിക്കുവാൻ.....
എന്താണ് ചെയ്യുക ഇത്തരുണത്തിൽ നാം .....
ഒരു മരം നട്ടു പ്രകൃതിയെ സ്നേഹിക്ക തലമുറയ്‌ക്കത് അനുഗ്രഹമാകട്ടെ ....
Not connected : |