ആരാധനയ്ക്കു യോഗ്യൻ
ആരാധനയ്ക്കു യോഗ്യൻ അഖിലത്തിനും നാഥൻ
ആരാധിച്ചീടാം നിത്യം സത്യത്തിൽ ആത്മാവതിൽ .
ആരാധനയിൽ ദേവ സാന്നിധ്യം നിറയേണം ഒഴുകും തെളി നീരിൻ ഉറവകളായിടേണം
നമ്മിലേക്ക് ഒരു വേള തിരിഞ്ഞു നോക്കുമെന്നാൽ നാം ആര് എന്ന സത്യം തിരിച്ചറിഞ്ഞീടും നമ്മൾ ...
പാപത്തിൻ വഴി വിട്ട് ദൈവ മാർഗത്തിൽ ചരിക്കുന്നതാം അവസ്ഥയും സത്യത്തിൽ ആരാധന ..
നമ്മിൽ നിവസിക്കുന്ന ഈശ്വര ചൈതന്യത്തെ തിരിച്ചറിഞ്ഞീടുക എത്രെയോ ശ്രേഷ്ഠ മത്രെ
ഇടങ്ങൾക്കല്ല സ്ഥാനം ഇടയനത്രെ മാനം
ആരാധിക്കുന്നവനെ
അറിഞ്ഞീടുക വേണം ..
നമ്മൾ തൻ ഇച്ഛയെല്ലാം ദൈവത്തിൻ ഹിതത്തിനായ് കീഴ്പ്പെടുത്തുന്ന മനം ശ്രേഷ്ഠമാം ആരാധന ....
ജീവിത യാത്രതന്നിൽ ഭാരങ്ങൾ ഏറിടുമ്പോൾ കൈത്താങ്ങാൻ കെല്പുള്ളവനാം
കർത്തനെ ആരാധിക്കാം ..
പരനിൽ പരിപൂർണ സമർപ്പണം ചെയ്തു യാഗമായി തീർന്നിടേണം ബുദ്ധിയാം ആരാധന ....
നന്മ നിറഞ്ഞ ദൈവം ദാനമായി നൽകിടുന്ന നന്മകൾക്കായി നന്ദി നൽകിടാം അനുദിനം....
Not connected : |