കരിങ്കുഴലീ...
കാർകുഴലീ കറുത്ത പെണ്ണെനിൻ
കനവിലെന്താണ്...
കുരുന്നുനോവിന് കുടപിടിക്കണ
കുട്ടിക്കുറുമ്പാണ്...
കണ്ണിൻ കറുപ്പില് തെളിഞ്ഞു
നിക്കണ തിളക്കമേതാണ്...
തെന്നൽ തലോടുമാ തെച്ചിപ്പൂവൊന്നിലെ
തുളുമ്പും തേനാണ്...
ചെല്ലച്ചൊടികളിൽ വിരിഞ്ഞുനിക്കണ
അല്ലിപ്പൂവേതാണ്...
ചെമ്മാനത്തുമ്പത്ത് മൊട്ടിട്ടുനിക്കണ
ചാമ്പങ്ങാച്ചന്തമാണ്...
കൊഞ്ചുങ്കൊലുസ്സില് കൂടിക്കുഴയുമാ
കോകിലരാഗമേത്...
എൻനെഞ്ച് നോൽക്കും നിൻ
തൂലികയൊന്നിലെ പ്രണയഗീതമാണ്...
Not connected : |