ദുഃഖ പുഷ്പം
അന്നൊരു നാൾ മുട്ടിയുരുമ്മി-
യൊരുകുടക്കീഴിൽ ഒരു ജീവിതം
ആഗ്രഹിച്ചു നടന്നെങ്കിലും
ദുർബലനിമിഷമായവസാനിച്ചു.
വഴികൾ പിരിഞ്ഞു വേദനയിൽ
അടങ്ങാത്ത ദാഹം അടക്കിപ്പിടിച്ചു
ചുടുകണ്ണീരോടെ പിരിഞ്ഞുപോയി.
എനിക്കുവേണ്ടി നിരാശയുടെ വർഷങ്ങൾ
കാത്തിരുന്നെങ്കിലും നിന്റെ പുഞ്ചിരിയിൽ ഞാനിന്നുമൊരു ദുഃഖ പുഷ്പം.
Not connected : |