പ്രതിക്കൂട്ടിൽ
പ്രാചീന നീതികൾ വഴിമാറി പ്പോയെങ്കിലും
വീണ്ടുമൊരു തിരിച്ചുവരവിന് ശ്രമിക്കുമ്പോൾ
അന്ധകാരത്തിന്റെചുവരുകൾ തെളിയുന്നു
പുതിയൊരു പടവെട്ടിനുള്ള പുറപ്പാടിൽ
പുരാണങ്ങളെല്ലാം പൊടിതട്ടിയെടുത്തുള്ള
ചിഹ്നം വിളികൾ രാജ്യസ്നേഹത്തിന്റെ നാമത്തിൽ
രാജ്യത്തിനുവേണ്ടി പൊരുതി മരിച്ചവരെ
കല്ലറയിൽ വച്ച് തിരുത്തി കുറിക്കും കാലം
മഹാന്മാരെവിഗ്രഹങ്ങളാക്കുന്ന സംസ്കാരം
ജനാധിപത്യത്തെ വീണ്ടുംപ്രതിക്കൂട്ടിലാക്കാൻ.
Not connected : |