സക്കായിയുടെ മാനസാന്തരം
ആകാരത്തിൽ കുറിയവൻ യൂദന്മാരിൻ വംശജൻ ...
ധനവാനാകാൻ ലക്ഷ്യം വെച്ച ചുങ്കക്കാരൻ സക്കായി ....
സമ്പത്തനവധി ഉണ്ടെങ്കിലും ദാരിദ്ര്യം തൻ ജീവിതം ....
ഉറ്റവർ ഉടയവർ ആരും തന്നെ ചങ്ങാത്തത്തിനില്ലാതായി .
നമ്മൾ നമ്മെ മറന്നിടുമ്പോൾ ചെയ്യു വതെല്ലാം ദോഷകരം ...
വിളിയെ മറന്നു ജീവിച്ചെന്നാൽ വിനാശം അത്രേ അതിൻ ഫലം ..
നാം ആരാണ് എന്ന സത്യം തിരിച്ചറിഞ്ഞാൽ ഉത്തമം ...
സത്യം നീതി പാതയിൽ നിത്യം ഗമിച്ചീടുക അഭികാമ്യം
ആഴത്തിൽ വേരൂന്നും മുള മരം വീഴില്ല അത് നിശ്ചയം ...
ലോക സുഖങ്ങൾ തേടി പോയാൽ ലഭ്യമല്ല മനസ്സുഖം
കർത്താവിനെ കാണണമെങ്കിൽ മനസ്സിൻ മാറ്റം അനിവാര്യം ..
നശ്വരമായ ജീവിത വേളയിൽ അനശ്വരനെ
കണ്ടെത്തൂ....
കാട്ടത്തിയിൽ കയറിയാലൂം ദൈവം നിന്നെ തേടിവരും ......
ഉയരങ്ങളിൽ അല്ല താഴെ വന്നാൽ ജീവിത സൗഭാഗ്യം...
ഉടയവൻ അരികെ എത്തീടുമ്പോൾ എളിയവനാക്കും ജീവിതം
നേടിയതെല്ലാം ദാനം നൽകും അന്യായം അതു വേണ്ടിനിയും ..
മനുഷ്യനായി മാറ്റുക അത്രെ ദൈവത്തിന്റെ സുവിശേഷം അബ്രഹാമിൻ സന്തതി ആക്കി ഭവനം അനുഗ്രഹ സമ്പൂർണ്ണം ......
ജീവിതത്തിൻ യാത്രയിൽ ലക്ഷ്യം തെറ്റി പോയിട്ടുണ്ടെങ്കിൽ
കണ്ടെത്തേണ്ട സമയേ കർത്തനേ കാണുക
ഒട്ടും വൈകാതെ .....
Not connected : |