യാത്രക്കാരൻ .
വിധിതൻ വിനോദത്തിന്നടി മയായ്
അജ്ഞാതമാം വഴിയോരത്തിലെവിടെയോ,
സ്വന്തം വിധിതേടിയലയും -യാത്രക്കാരാ.....
നീയറിയുന്നോ?
നിൻ കാൽപാടുകളെ പരതും
ഒരു പറ്റം സോദരരെ.
ഒരു നിമിഷം ചിന്തിക്കൂ!
നിൻ പാദങ്ങൾ ചലിക്കുന്നതെങ്ങോട്ടെന്ന്.
അല്പം നിൽക്കാമെങ്കിൽ -
നിങ്ങൾക്കൊന്നിയ്ക്കാം.
അല്ലെങ്കിൽ -
ഒന്നു നീ വിസ്മരിയ്ക്കായ്ക്,
ഇന്നിവിടെ നീയൊരു വഴികാട്ടി.
ഒരു നിമിഷത്തിൻ താളക്കേടിനാൽ,
പലരുടെ ചുവടുകൾ പിഴയ്ക്കുന്നു.
അവരുടെ കാലുകളെയലങ്കരിയ്ക്കുന്ന
മോഹത്തിൻ ചിലങ്കകളതോടെ
അപസ്വരങ്ങളുതിർക്കുന്നു.
അവയൊരു ഭീഷണിയായ് മുഴങ്ങുമ്പോൾ
നിൻ കാൽകീഴിൽ ഞെരിയുന്ന മൺതരികൾ,
പ്രതികാര ധ്വനിയോടെ അട്ടഹസിച്ചകലുമ്പോൾ
തളർന്നുവീഴുന്ന നിനക്കു കൂട്ടായ്
നരച്ച രാത്രിയിലെ,
അരണ്ട നിലാവെളിച്ചത്തിൽ
ജീർണിച്ച പടുവൃക്ഷമേകും
ഭീതിയേക്കുന്ന മരിച്ച നിഴൽ മാത്രം .
Not connected : |