ഇന്നത്തെ ചില സ്വാതന്ത്ര്യ ദിന ചിന്തകള്‍ - തത്ത്വചിന്തകവിതകള്‍

ഇന്നത്തെ ചില സ്വാതന്ത്ര്യ ദിന ചിന്തകള്‍ 


കടലോളം ബ്രിട്ടീഷ് പടയൊരുങ്ങി
തുരുതുരെ പായുന്ന വെടിയുണ്ടയും
അടികൊണ്ട് അണികൾ അണഞ്ഞുകത്തി
നിലവിളി ഓരോന്നും കേൾകുന്നുണ്ട്
ഇന്ത്യത്താൻ മണ്ണിൽ പിറന്ന നമ്മൾ
ഇന്നിതുകേൾക്കാൻ മടിച്ചതെന്തേ
അന്നവർ തൻ അന്ത്യദിനം
ഇന്ന് എനിക്കെന്നും ഘോഷയാത്ര
പട്ടാളത്തിന് പടയ്ക്കു മുമ്പിൽ
ഓരോര അണിയും മരിച്ചു വീണു
വീണവരാരും എന്റേതല്ല
എന്റെ ഉടപ്പിറന്നവർ ആരുമല്ല
അന്നവർ നൽകിയ ഓർമകൊണ്ട്
ഇന്ന് എനിക്കായിരം മിട്ടായി കിട്ടി
കിട്ടിയ മിട്ടായി പൊട്ടിക്കാതെ
ഓടിക്കിതച്ചു ഞാൻ വീട്ടിലെത്തി
ഇന്നെന്താ വരവങ്ങു നേരത്തെയായി
ഇന്നെനിക്കൊരുനാൾ ലീവാണമ്മേ


up
0
dowm

രചിച്ചത്:ആഷിക്
തീയതി:27-07-2018 07:27:51 PM
Added by :Ashik
വീക്ഷണം:64
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :