കർഷക ആത്മഹത്യ - മലയാളകവിതകള്‍

കർഷക ആത്മഹത്യ 

കണ്ണെത്താ ദൂരം വരെ
അനന്തമായ് പരന്നു കിടന്നൊരാ
ഗ്രാമത്തിന്‍ ഐശ്വര്യമാം
നെല്‍പാടമാരുകണ്ടു ...?
ലോറിയില്‍ മണ്ണുമായ്
വയല്‍ നികത്തിയാ
വയലിനു മുകളിലായ്
ഫാക്ടറി വന്നതുമാരു കണ്ടു..?
കൊയ്തുപാട്ടിന്റെ ഈരടി തെറ്റി
ഇടനെഞ്ചു പൊട്ടി
കരയുന്ന കര്‍ഷകന്‍ തന്‍
കണ്ണുനീരാരു കണ്ടൂ...?
ഭാര്യയും മക്കളും കാണാതെ
ഒരു സാരിതുമ്പിലായ് ജീവനൊടുക്കിയ
കര്‍ഷകന്റെ മോഹങ്ങളും
മോഹഭംഗങ്ങളും ആരു കണ്ടു...?
വെള്ളപുതച്ചു കിടക്കുമാനേര-
മറിയാതെ ഹൃദയം കിതച്ചതും
ആ മനം തേങ്ങിയതും ആരു കണ്ടൂ..?
എല്ലാര്‍ക്കും കിട്ടീലെ മതിവരുവോളമാം
ഫാക്ടറിയില്‍ല്‍ നിര്‍മ്മിച്ച രാസതീര്‍ഥം..


up
0
dowm

രചിച്ചത്:സുധീഷ് ഇടശ്ശേരി
തീയതി:29-07-2018 02:03:45 PM
Added by :SUDHEESH EDASSERY
വീക്ഷണം:70
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :