ബാല്യകാലം
പണ്ടു ഞാന്‍ ഓടിക്കളിച്ച വഴികളും
കേരളാധ്വീശരപുരത്തിന്റെ മണ്ണും
മറന്നിട്ടുണ്ടാകുമോ എന്നെ.
കാലവും മഴയും വെയിലും
മായ്ചിട്ടുണ്ടാകുമോ എന്‍ കാല്പാടുകള്‍ .
ഓര്‍ക്കുന്നു ഞാനാ നാടിന്റെ ഓര്‍മ്മകള്‍
ഓര്‍ക്കുന്നു ഞാനെന്റെ ബാല്യകാലം.
ഓര്‍ക്കുന്നു ഞാനാ-
പാടവരമ്പിലൂടോടിയതും.
മതിലില്‍ മുഖം ചേര്‍ത്തു
എണ്ണിത്തുടങ്ങുമ്പോള്‍
കൂട്ടുകാരെവിടെയോ ഓടിയൊളിച്ചതും
കാണാതെയായപ്പോള്‍ കണ്ണീരിലാണ്ടതും
പൊട്ടകിണറ്റില്‍ കല്ലിട്ടതും
പിന്നെ,
പൊട്ടിയ ചട്ടിയില്‍ മണല്‍ ചോറുവച്ചതും
കണ്ണന്‍ ചിരട്ടയില്‍ മൂത്രമൊഴിച്ചതും
മുക്കുറ്റി ചെടിയിലെ-
തുമ്പിയെ തേടിയതും
ഈര്‍ക്കിളി കോലോണ്ടു
കുഴിയാനയെ തേടി മണ്ണൂകിളച്ചതും
കുഴിയാന മെല്ലെ പിന്നോട്ടു പോയപ്പോൾ
കൈകൊണ്ടു തൊട്ടതും
ഓര്‍ക്കുന്നു ഞാനാ-
നാടിന്റെ ഓര്‍മ്മകള്‍
ഓര്‍ക്കുന്നു ഞാനെന്റെ ബാല്യകാലം..
പിന്നീടു ഞാനാ വിദ്യാലയ-
തിരുമുറ്റത്തിരുന്നപ്പോള്‍
തുഞ്ചനും കുഞ്ചനും ചെറുശ്ശേരിയും
പിന്നെ ,
മനുജനും ന്യൂട്ടനും മാടിവിളിച്ചതും
തിരശ്ശീല നീങ്ങുമ്പോള്‍ നടനായതും
പിന്നെ ദേശത്തിലൊക്കയും
ആടിതിമര്‍ത്തതും.
ഓര്‍ക്കുന്നു ഞാനാ-
വിദ്യാലയത്തിന്റെ
ഓര്‍മ്മകളിലൂടെ ഓടിക്കളിക്കുന്നു
മഴയത്തു നനയുവാന്‍
പൂക്കള്‍ പറിക്കുവാന്‍
കടലാസുപട്ടം പറത്തിക്കളിക്കുവാന്‍
എന്റെ ഗ്രാമത്തിലേക്കു ഞാന്‍
തിരികേ പോകുമോ .....?
എന്റെ ബാല്യത്തിലേക്കു ഞാന്‍
തിരികേ പോകുമോ...?
. -സുധീഷ് ഇടശ്ശേരി.
കേരളാധ്വീശരപുരം- എന്റെ പഴയ ഗ്രാമം.
Not connected : |