അമ്മ
ഏതൊരു സ്ത്രീയും ചെയ്യേണ്ട
കര്‍ത്തവ്യം മാത്രമേ നിങ്ങള്‍ ചെയ്തതൊള്ളൂ
എന്നെ പ്രസവിച്ചത് ,മുലയൂട്ടിയത് ,വളര്‍ത്തിയത്
പിന്നെ എന്തിനാണു നിങ്ങള്‍
പത്തുമാസം ചുമന്നതിന്റെ
പേറ്റുനോവറിഞ്ഞു പ്രസവിച്ചതിന്റെ
പഴമ്പുരാണങ്ങള്‍ ചികയുന്നത് ?
ഒരു പക്ഷേ
എന്റെ ശ്വാസം നിലക്കാതിരിക്കാന്‍
നിങ്ങള്‍ ശ്വസിച്ചിരിക്കാം.
എനിക്ക് വിശക്കാതിരിക്കാന്‍
നിങ്ങള്‍ വിശപ്പ് സഹിച്ചിരിക്കാം.
എന്നെ ഉറക്കാന്‍
നിങ്ങള്‍ പാടിയിരിക്കാം.
അതെല്ലാം നിങ്ങളുടെ കടമയായിരുന്നു ..
ഒരു അമ്മയുടെ കടമ.
സമയമില്ലാത്ത സമയത്ത്
കാലമില്ലാത്ത കാലത്ത്
ഈ പടി ഇറങ്ങും മുമ്പ്
ആ പടി കയറും മുമ്പ് (വൃദ്ധസദനം )
ന്യായാധിപനും ആരാചാരും
ഞാന്‍ തന്നെയായ ഈ കോടതിയില്‍
എന്റെ അമ്മയായ നിങ്ങള്‍ക്ക്
അവസാനമായി എന്തെങ്കിലും പറയാനുണ്ടോ?
"മകനേ നിന്റെ മക്കള്‍ നിന്നോട്
ഇങ്ങനെയൊന്നും പറയാതേയും, ചെയ്യാതേയും ഇരിക്കട്ടെ."
Not connected : |