റോസാപ്പൂ - മലയാളകവിതകള്‍

റോസാപ്പൂ 

റോസാപ്പൂ

പൂവിൻ ദൗത്യം പ്രണയ നിമിഷം മുതൽ
കല്ലറവരെ അലങ്കരിക്കൽ.........
കല്ലറയ്ക്കു മുകളിലർപ്പിച്ച റോസാപ്പൂവിൻ
സുഗന്ധം അവളെ ഉണർത്തി..........
പൂവിൻ മാസ്മരികതയാൽ കാലം
പുറകോട്ടു പോയ്, കൂടെ അവളും......
കാമുകിയായ് മാറി അവളൊരപ്സരസിനെ
പോൽ............., വിരിഞ്ഞുനിൽക്കും
കുങ്കുമപ്പാടത്തിൻ നടുവിൽ അവൾ......
സ്നേഹ പൂക്കൾ ചുറ്റും ഇതളായ്പറന്നു........
അകലെ........
സൂര്യകാന്തിപ്പാടം പൂത്തു വിരിഞ്ഞു........,
സുന്ദര വദനം പോൽ.........
ആടിപ്പാടി നടന്നു അവളൊരു മാലാഖയെപ്പോൽ
പൂവിൻ സുഗന്ധം നിലച്ചതും അവൾ മാഞ്ഞു
പോയ് ....................,തിരിച്ചു കല്ലറയിലേയ്ക്ക്......
ഒന്നും പറയാതെ................
ആദിയും..........അന്ത്യവും........ഒന്നും........
സ്തബ്ദരായ്നിന്നു ജീവനുള്ള ആത്മാക്കൾ...
വീണ്ടുമൊരു ഉയർത്തെഴുന്നേൽപ്പിനായ്.......


up
1
dowm

രചിച്ചത്:സൂര്യമുരളി
തീയതി:31-07-2018 07:43:53 PM
Added by :Suryamurali
വീക്ഷണം:704
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :