മാതുലൻ - മലയാളകവിതകള്‍

മാതുലൻ 

മാതുലൻ സൂര്യമുരളി

മുറ്റത്തെ വട്ടപ്പൂക്കളത്തെ നോക്കി
ആശ്ചര്യപ്പെടുമെൻ മാതുലൻ,പട്ടാളക്കാരൻ.....
പൂവിൻ ഇതളെണ്ണാതെ മന:ക്കണക്കിൽ
കൂട്ടുന്നൊരെട്ടൻ..................

പട്ടാളപ്പെട്ടികൾ നിരന്നിരിക്കും ഉമ്മറക്കോലായിൻ
തെക്കെ കോണിൽ കൂറ ഗുളികകൾ മണം.....
ചാർമിനാർ സിഗരിറ്റിൻ രൂക്ഷ ഗന്ധം പരക്കുന്ന
ഒരന്തരീക്ഷം...............
അമ്മാമന്മരുടെ മൽസര സിഗരറ്റു വലി കാലം.......
അന്നെടുത്തൊരു തീരുമാനം ഓണത്തിനു മാറ്റുകൂട്ടി
അമ്മമ്മയ്ക്കുമുന്നിൽ.....
ഇന്നു മുതൽ സിഗരറ്റു തൊടില്ലെന്ന സത്യം.........

പൂരാഘോഷത്തിൻ നൂറുമേനി ആ ഓണത്തിന്.......
ആനന്ദ ആഹ്ളാദ പൂരിതം.......
അവരെല്ലാം ഇന്നൊരൊർമ്മ മാത്രം.......


up
0
dowm

രചിച്ചത്:സൂര്യമുരളി
തീയതി:03-08-2018 09:47:08 PM
Added by :Suryamurali
വീക്ഷണം:59
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :