പാഴ്വേല
വെള്ളം കയറി മുങ്ങിപ്പൊങ്ങി
വേരറ്റളിഞ്ഞുപോയതിനിയും
വെറും പാഴ്വേലയായതിൽ
കണ്ണീരിൽ കുതിർന്നു വേദനയിൽ.
സഹതാപമറിയിച്ചവർക്കു-
സന്മനസ്സുമാത്രം, അറിയില്ല
സങ്കടങ്ങളകറ്റാൻ പ്രകൃതി
ഇനിയെന്നുസന്മനസ്സു കാട്ടും.
മനസ്സിലെ പുതുമണ്ണൊലിച്ചതു
ജീവൻവിളയുന്നതിനുഭീഷണി
കടത്തിന്റെകെണിയിൽ അവരെല്ലാം
ഒരേസ്വരത്തിൻറെ ആരാച്ചാരായി.
Not connected : |