ഒഴുക്കിൽ
മഴയിൽ മരവിച്ച കേരളം
ചളിയിൽപിടയുന്ന കേരളം
ദുരിത മൊഴിയാതെ കേരളം
പ്രളയം വിഴുങ്ങുന്ന കേരളം
മാനവും കടലും വിതുമ്പുന്നു
നിറഞ്ഞൊഴുകുന്നുചോലകളിൽ
ഒഴുക്കെടുത്തു മണ്ണിടിച്ചിലും
പിടഞ്ഞു മരിച്ചു ജന്മങ്ങളും.
വീട്ടിൽ തിരിച്ചെത്താൻ കാത്തിരുന്നു
വടിയും വിളറിയും ചിരിച്ചും
അഭയാർത്ഥികളായെത്രകാലം
കഴിയണമീ പദ്മവ്യൂഹത്തിൽ
വെറുതെ ഒഴുകുന്ന മഴയിൽ
ദുരിതങ്ങൾ വരദാനമായി.
Not connected : |