പ്രണയം  - തത്ത്വചിന്തകവിതകള്‍

പ്രണയം  

അലയാം മഴമേഘങ്ങൾക്കിടയിലൂടെ
നടക്കാം കോരിച്ചൊരിയുന്ന മഴയിലൂടെ
കൈവിരലുകളാൽ ഒന്നുചേർന്ന്
കാൽപാദങ്ങൾ നോക്കി
നമുക്ക് നടക്കാം
മഴയിൽ നിറയുന്ന അനുരാഗങ്ങൾ
കാതോർത്തു പ്രണയാതുരരായി
നമുക്കൊഴുകാം

കണ്ണാ...നിൻറെ കാമിനിയായി,
നിൻെറ ഈണങ്ങളിൽ ഞാൻ നനയാം
നിന്റെ രാഗങ്ങളിൽ പിടയാം
നിന്റെ നീലിമയിൽ പടർന്നില്ലാതാവാം
വരൂ മഴയെന്ന ആനന്ദത്തിൽ നമുക്കിറങ്ങാം
മഴയൊഴിഞ്ഞ വാനിൽ നമുക്ക് നിഴലുകളാവാം
എന്നും എന്നും ഇതുപോലെ...ഇങ്ങിനെ...ഇങ്ങിനെ തന്നെയാവാം


up
0
dowm

രചിച്ചത്:
തീയതി:27-08-2018 12:59:18 PM
Added by :DrSheebz
വീക്ഷണം:114
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :