കഴിഞ്ഞ വർഷത്തെ മഴയാട്ടോ
ഭൂമി നിർത്തം ചവിട്ടുന്നു..
ചെടികളും സസ്സ്യങ്ങളും-
ദാഹം തീർക്കുന്നു..
കൊച്ചുകുട്ടികൾ-
ആർത്തുല്ലസിക്കുന്നു..
ആടുകളും കോഴികളും-
ഇറയത്തു നിന്നു-
സ്തുതിഗീതംമുഴക്കുന്നു..
ഉമ്മമാർ വിറകുകൾ-
ശേഖരിക്കുന്നു..
ഉറുമ്പുകൾ കരകാണാ-
കടലിലെ പോലെ-
നീന്തികൊണ്ടിരിക്കുന്നു..
ഇയ്യാം പാറ്റകൾ ഭൂമിക്കുമീതെ-
പാറിക്കളിക്കുന്നു..
എന്നിട്ടും ചില അഹങ്കാരികളായ-
മനുഷ്യർ മുറ്റത്തു-
നോക്കി കോപിക്കുന്നു..
മഴ കോപിച്ചു പിണങ്ങി പോയി..
സസ്യങ്ങളും ജീവികളും-
ദാഹിച്ചു വലയുന്നു..
കൊച്ചുകുട്ടികളും ഭൂമിയും-
സസ്യങ്ങളും മാനത്തു-
നോക്കി കേഴുന്നു..
പിണങ്ങിയ മഴ വീണ്ടും എല്ലാം-
മറന്നു അഹങ്കാരികൾക്കു-
മീതെ പെയ്തിറങ്ങുന്നു....!
.................................................
റഷീദ് വറ്റലൂർ.
Not connected : |