കരിമഷിയിൽ... - ഇതരഎഴുത്തുകള്‍

കരിമഷിയിൽ... 

കരിമഷിയിൽ കവിയെഴുതിയ
കാർവേണി വേളിപ്പെണ്ണിന്
പകൽ പണിഞ്ഞൊരു
പണിക്കാരൻ പടിഞ്ഞാറിൽ
പന്തലൊരുക്കി,
കളകാഞ്ചന മേലാടയിൽ
നവവധുവായ് അവളൊരുങ്ങി...

ഹരിചന്ദനക്കുറിയൊരുക്കും
പ്രിയസഖിയാം ഇന്ദുമുഖി,
വെൺകസവിൻ പുടവചുറ്റി
അലങ്കരിക്കാനരികിലെത്തി....

രാമുല്ലകളിതൾ വിരിയും
തഴമുടിയും കാറ്റുണക്കി,
പൂഞ്ചോലകളഴകൊത്തൊരു
കണങ്കാലിൽ കൊലുസ്സൊരുക്കി...

തെളിഞ്ഞുകത്തും പുലരിമുന്നിൽ
നവതരുണിക്ക് പരിണയമായ്
കിഴക്കണിയും സിന്ദൂരത്തിൽ
പ്രിയകവിതയും കുടുംബിനിയായ്...


up
0
dowm

രചിച്ചത്:സജിത്
തീയതി:30-08-2018 04:42:58 PM
Added by :Soumya
വീക്ഷണം:106
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :