ഇന്ദ്രിയങ്ങൾ
ഇന്ദ്രിയങ്ങൾ
ഇന്ദ്രിയങ്ങളെ ത്രസിപ്പിക്കും വേണുഗാനം
വഴിഞ്ഞൊഴുകും.......വീഥികൾ................
പാലപ്പൂ മണവുമായ് ഒഴുകി വരും..........
കാറ്റിനുമുണ്ടാ കുസൃതി മൂളൽ............
ഉറങ്ങും മോഹങ്ങൾ ഉണർന്നു തിരയാൻ
ഒരുങ്ങി ചുറ്റും.............
കുളിർ തെന്നലിനെ പുണരാൻ വെമ്പും
മനവുമായ്, കൂടെ ചാരി ചേർന്നു നടന്നു
..........ശൃംഗാരം...........
കൂരിരുട്ടിൻ സൗന്ദര്യപാളികൾ കീറിമുറിച്ച്
പുറത്തുവന്നൂ.........................ഉദയസൂര്യൻ
നിളാതീരത്തെ കുറ്റിക്കാട്ടിൽ മയിലുകൾ
പീലിവിടർത്തിയാടും കാഴ്ച ട്രെയിനിൻ
ജനൽപ്പാളികളിലൂടെ കണ്ടാസ്വദിപ്പൂ.......
..............ഇന്ദ്രിയങ്ങൾ........
മനം കുളിരും,മറക്കാനാവാത്ത സുന്ദര
നിമിഷങ്ങൾ ഇനിയും നൽകുമോ............
ജനനി..............ജന്മഭൂമി.............................
Not connected : |