കൈവിടാതെ
നാശനഷ്ടങ്ങളുടെ
വിഴുപ്പുകെട്ടുമായ്
പ്രളയക്ലേശത്തിൽ
ഉള്ളിൽ വീർപ്പുമുട്ടലും
ചുറ്റും കെടുതികളും
മുഷിഞ്ഞ വസ്ത്രവും
ചുവന്ന കണ്ണുകളും
വാടിയ മുഖവുമായ് .
വീണ്ടും ജനിച്ച വീട്ടിലേക്ക്
വീണ്ടും ജീവിച്ച വീട്ടിലേക്ക്
നടുക്കത്തെഅതിജീവിക്കാൻ
നാളേക്കൊരു പ്രതീക്ഷയിൽ
ഇവിടെ ജീവിക്കാനായി
ഇവിടെ മരിക്കാനായി
Not connected : |