സൃഷ്ടി
ശലഭങ്ങൾ ഒരുമിക്കാൻ
നിറക്കൂട്ടുമായെത്തുന്നു
നറുമണം പരത്തുന്ന
വികാരത്തിൽ ഇണ ചേരാൻ
വെമ്പുന്നവർഅനുരാഗ-
സംക്രമത്തിനൊരുക്കമായ്
ഇന്ദ്രിയ മധുരിമയിൽ
സൃഷ്ടിയുടെ തുടക്കത്തിൽ.
മധുരിക്കും കലമ്പലും
ഇടനെഞ്ചിലേതുടിപ്പും
പ്രണയസങ്കല്പത്തിലെ
സഹാനുഭൂതിയും ഒത്തു-
ചേർന്നുള്ള സൃഷ്ടി കർമത്തിൽ.
മര്മരങ്ങൾക്കു തണലായ്
ഇണയെന്ന സങ്കല്പത്തിൽ
കാമകേളിയാരങ്ങേറി
സൃഷ്ടിയുടെ സാഷ്ടാംഗത്തിൽ.
Not connected : |