പുലർക്കാലം...
പുലർക്കാലം പൂവണിയുമ്പോൾ
പൂത്താലം പുരനിറയുമ്പോൾ
പൂക്കാലപ്പെൺമയുടുഞ്ഞൊരു
പെൺകൊടി വരവായി...
പൊന്നാതിരപ്പുഞ്ചിരിയോടെ
മണിനൂപുര കൊഞ്ചലിലൂടെ
മനസ്സിളക്കിയ കൺമണിയിവളെ
കാണ്മാനെന്തൊരു രസമെന്നോ...
കരിവളയിൽ താളമടിച്ചവൾ
കൺകോണിൽ കവിതരചിക്കും
പുതുമൊട്ടിന്മുകുളം പോലവൾ
അധരങ്ങളിലരുണിമയേറ്റും...
വാർമുടിയിൽ തുളസ്സിക്കതിരും,
മൂക്കുത്തിയിൽ വൈരക്കല്ലും,
തുടുതുടുത്തൊരു മാറിൻചേലും
നടനടപ്പിൽ പിന്നിലെയഴകും...
ഒരുനോക്കിൽ പ്രിയരേയെന്നുടെ
മറിമാൻമിഴിയവളെ കാൺകെ
മിഴിമിഴിയും നിന്നുടെയുള്ളിൽ
കുശുമ്പിൻ കുത്തില്ലേ....
Not connected : |