പ്രവാസി  - തത്ത്വചിന്തകവിതകള്‍

പ്രവാസി  

ഒരുപിടി നല്ലനാളുകൾ തീർന്നിരിക്കുന്നുന്നെൻ ജീവനിൽ
കൊഴ്ഞ്ഞുപോയ നല്ല നിമിഷങ്ങൾ ......

ഇനിയെത്ര ആണ്ടുകൾ കാത്തിരിക്കേണം
ഞാനിനിയൊന്നു തിരികെ വന്നണയാൻ...
.
ആ പുഴയിലൊന്നു ചാടി തിമിർക്കാൻ..
പ്രണയിനിക്കൊപ്പമീ ഇടവഴിയിലൂടൊന്നു നടക്കാൻ..
കുട്ടുകാരൊത്തു ഒന്നാർത്തുല്ലസിയ്ക്കാൻ..

വിടപറയും നേരം പിന്തിരിഞ്ഞൊന്നു നോക്കിടുമ്പോൾ കണ്ടുഞ്ഞാൻ
നിറയുന്ന ഒരുപാടു മിഴികൾ..

പിടയുന്നാ മനസ്സിനെ പിടിച്ചടക്കി ഞാൻ
ഒരു ഗദഗധത്തോടെ..

തുളുമ്പുമെൻ മിഴികളെ ഒളിപ്പിച്ചു ഞാൻ
ഒരു ചെറു പുഞ്ചിരിയോടെ കൈകൾ വീശി ...

അറിയില്ല എത്രനാൾ ഇനി വേണം ഈ
മറയുന്ന നാളുകൾ വീണ്ടെടുക്കാൻ...


ഇനിയെത്ര ആണ്ടുകൾ കാത്തിരിക്കേണം
ഞാനിനിയൊന്നു തിരികെ വന്നണയാൻ...


up
0
dowm

രചിച്ചത്:ജയേഷ്
തീയതി:01-10-2018 11:05:28 PM
Added by :Jayesh
വീക്ഷണം:38
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :