സൗഹൃദം
ഇടറുമൊരു തേങ്ങലോടെ ഞാനിന്നുമോർക്കുന്നു
നിന്നെയെൻ പ്രിയ സുഹൃത്തേ...
അറിയില്ലെനിക്കിപ്പോഴുമെൻ അപരാധമെന്തേ
ഞാൻ നിനക്കു ചെയ്‌തു...
വിടവാങ്ങുമാ നേരവും നീ കണ്ടില്ല
എൻ മിഴിയിലെ നൊമ്പര തിരയിളക്കം..
അറിയില്ലെനിക്കിപ്പോഴുമെൻ അപരാധമെന്തേ
ഞാൻ നിനക്കു ചെയ്‌തു...
മനമറിയാതെ ചെയ്തതോ കളിയായ് പറഞ്ഞതോ
ഒന്നു ചൊൽകീടുക്ൻ സുഹൃത്തേ..
നിൻ മൗനമെന്നുടെ ഹൃദയത്തിലൊരു
കഠാരയേ പോൽ തറച്ചിടുന്നു...
ഒഴുകുന്ന രക്തം കൊണ്ടുരുപാദ പൂജ ഞാൻ ചെയ്‌തു കൊള്ളാം...
അറിയില്ലെനിക്കിപ്പോഴുമെൻ അപരാധമെന്തേ
ഞാൻ നിനക്കു ചെയ്‌തു...
Not connected : |