കൃതികൾ - തത്ത്വചിന്തകവിതകള്‍

കൃതികൾ 

അലയടിച്ചുയര്ന്നാ  മനസ്സിന്റെ 

താളം  തെറ്റിയ  വരികളാണെന്  കൃതികൾ...


ഏകാന്ത  നിമിഷങ്ങളാൽ 

വേട്ടയാടപ്പെടുമ്പോൾ... 

അറിയാതെ  എൻ  വിരൽത്തുമ്പിലൊട്ടൊഴുകി  എത്തുമെന്ന്  ചുടു  രക്തമാണെന്  സൃഷ്ടികൾ...


അവ ചൂടു ചോരചുവപ്പു  ചിന്തിയ പനീർ  പൂക്കൾ  പോൽ

മൊട്ടിട്ടു  വിടർന്നു  നിൽക്കുന്നേൻ  ഉള്ളിൽ.....


എന്നവസാനിക്കുമിതെന്നറിയില്ല...

ഒരു  വേള  എൻ  അവസാന  ശ്വാസം  നില്ക്കും  വരെ.....


ഇടമുറിയാതെഴുതണമെനിക്.. 

 ഞാനറിയാതെ  എൻ  മനസ്സിലേയ്ക്കൊഴുകി  വരുമീ  അക്ഷരങ്ങളെ...

ഒരുമിച്ചു  ചേർത്തേനിക്കെൻ   നിശ്വാസങ്ങളാക്കിടണം...


അലയടിച്ചുയര്ന്നാ  മനസ്സിന്റെ 

താളം  തെറ്റിയ  വരികളാണെന്  കൃതികൾ...


up
0
dowm

രചിച്ചത്:Jayesh
തീയതി:02-10-2018 07:28:00 PM
Added by :Jayesh
വീക്ഷണം:47
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :