എങ്ങോട്ടെങ്കിലും
അധികമായില്ല, രാത്രിയിലെ പടുമഴയിൽ
ആ പ്രളയമോർത്താകൊച്ചു കുഞ്ഞു കണ്ണ് കീറി
വാതിൽകടന്നു മുറ്റത്തു നോക്കിയിരുന്നു
ഇടിയും മഴയുമായ്, മഴയല്പം കടുപ്പിച്ചു
നേരം കുറെയായി, അന്നത്തെ വെള്ളപ്പൊക്കത്തിൽ
വീട്ടിലും ഉമ്മറത്തുമവന് നിലയിലായിരുന്നു
മുറ്റത്തെ വെള്ളം കണ്ടിട്ടെവിടെക്കെങ്കിലും പോകാൻ
ഉള്ളിലേക്കോടിച്ചെന്നവനമ്മയോട് പറഞ്ഞു
മുന്നറിയിപ്പും തയാറെടുപ്പുമായി
'എങ്ങോട്ടെങ്കിലും പോകാം, ഉടുപ്പിടീപ്പിക്കൂ'
ആ 'അമ്മ അല്പമൊന്നു ചിരിച്ചെങ്കിലും
അർഥം മനസ്സിലാക്കിയവനെ ചുംബിച്ചു .
Not connected : |