പറുദീസയിലേക്കെത്ര ദൂരം ?  - തത്ത്വചിന്തകവിതകള്‍

പറുദീസയിലേക്കെത്ര ദൂരം ?  

എനിക്കും നിനക്കുമൊരേ ദൈവം
ഏങ്കിലും നമ്മിലെ ജാതികള്‍
ചോദിക്കുന്നശാന്തം
എങ്ങനെ നാം രണ്ടായി
മതമില്ല,വിശപ്പിനും കണ്ണീരിനും
മതമില്ലയോര്‍മ്മയ്ക്കും
മതമില്ല മനുഷ്യസ്വപ്നത്തിനും
മതമില്ല കിനാവിനും
മനസ്സിനെ വന്നും തഴുകും
നിലാവിലെ കാറ്റു
വന്നു ചോദിക്കുന്നു
നിങ്ങളെങ്ങോട്ടാണ്
പാരിജാതം പൂക്കുന്ന
താഴ്വരകള്‍ തേടുകയാണു ഞങ്ങള്‍
കടലു കടക്കണം
മരുഭൂമികള്‍ നീന്തണം
മനുഷ്യര്‍ പരസ്പരം
കോല്ലാത്ത നാട്ടിലെത്തുവാന്‍
കടലു കടക്കുവാന്‍ ബോട്ടില്ല,
മരുഭൂമി നീന്തുവാന്‍
മധുരം ജലവുമില്ല
പറുദീസയിലേക്കെത്ര ദൂരം ?

എഴുതിയത്- ജയരാജ് മറവൂര്‍



up
0
dowm

രചിച്ചത്:
തീയതി:20-10-2018 09:50:40 PM
Added by :ജയരാജ് മറവൂർ
വീക്ഷണം:72
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :