ഭൂതകാലത്തിന്‍റെ കണ്ണാടി - പ്രണയകവിതകള്‍

ഭൂതകാലത്തിന്‍റെ കണ്ണാടി 

അതി വിദൂരം ശ്യാമവർണ്ണം
വിജനസന്ധ്യാമേഘം
ഹരിമധുരം നീ പാടുമ്പോള്‍
അരികേ താരകാജാലം

ആർദ്രഹൃദയമധുരം
നിന്നരികില്‍ സായന്തനം
നീ പാടുന്നപോലകലെ
നീയെന്ന നിലാവിന്നിതള്‍

ആരാകുന്നു നീ താരകേ
ആത്മഹൃദയം ചോദിക്കുന്നൂ
ആരാകണം നീയെനിക്ക്
ആരാകിലുമുദയമാവുക നീ

ആത്മവിപഞ്ചികയല്ലോ നീ
ആരാമസുഗന്ധമല്ലോ
ഈ രാവിന്‍ മിഴിയല്ലോ
ഈ മഴപ്പാട്ടു നീയല്ലോ

പതിയേ പുഴ നിറയുമ്പോള്‍
പാതി നിലാവിന്നനുരാഗം നീ
ഒരു മഴ മതി നിന്നിലെ
തണുത്ത കാറ്റിലലിയുവാന്‍

ആരാകുന്നു നീ മധുരിമേ
താരകപ്പൊന്‍വെളിച്ചമാകുന്നു നീ
ആരാകിലുമെന്നാത്മാവിന്‍
രാഗചോദനയാകണം നീ

ഓരോ വെയില്‍ മറയുമ്പോഴും
ഓരോ മിഴി നിറയുമ്പോഴും
ഓരോ കനല്‍ തെളിയുമ്പോഴും
ഓര്‍മ്മ വയ്ക്കാറുണ്ട് നിന്നെ

നീ ഭൂതകാലത്തിന്‍ കണ്ണാകുന്നു
നിന്നിലൂടെനിക്കു കാണാം
പിന്നിട്ടു പോയ പൂക്കാലങ്ങള്‍
ഋതുഗന്ധം,ശതത്കാലമൌനം

പതിയേ നിറയ്ക്കുക നമ്മിലെ
പിരിഞ്ഞു പോയ സന്തോഷം
ഇനി കാണില്ലെന്നാകിലും
കത്തിനില്ക്കട്ടെ സ്മരണകള്‍


കവിത എഴുതിയത് :ജയരാജ് മറവൂര്‍


up
0
dowm

രചിച്ചത്:
തീയതി:29-11-2018 09:30:13 PM
Added by :ജയരാജ് മറവൂർ
വീക്ഷണം:208
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :