താലിപ്പനി
അത്രനാൾ നീയെഴുതിക്കൊണ്ടേയിരുന്നു.
അതുവരെ ഞാൻ വായിച്ചും...
അന്നെന്റെ കീശയിൽ
ഒരു ഫൗണ്ടൻപേനയുണ്ടായിരുന്നു.
എന്റെ പ്രിയ കവയത്രിക്കൊ-
രവസാനപ്രണയോപഹാരമായ്..
സദസ്സിലിരുന്നു നിൻ താലി,
തൊട്ടാശീർവ്വദിക്കേ,,
എന്റെ കീശയിലാ-
മഷി പരന്നൊഴുകി.
നീ ഭാഗ്യവതി. പെറ്റുമടുത്ത്-
നിൻ കണ്ണുകളിൽ,
എന്നെയുമെന്റെയീ-
യക്ഷരങ്ങളേയും കാണാത്ത വിധം
തിമിരം ബാധിച്ചല്ലോ?
എങ്കിലുമിനിയെന്നെങ്കിലും-
നീയറിഞ്ഞീടുവാനൊരുവരി,
ഞാനെന്നേക്കുമായ് പോറിയിടാമിവിടെ..
ഇന്നുമാ പേനക്ക് തൂറ്റലാണ്..
നിൻ കഴുത്തിലന്നുവീണുപോയൊരാ-
താലിമാലയാൽ..
Not connected : |