കാലത്തിനായുള്ള കാത്തിരുപ്പ്.....
കാലമേ നിന്നേ കാത്തിരുന്നു
കനവു കാണുകയായിരുന്നു.....
പലവട്ടം ചാരേ നീ വന്നുപോയെങ്കിലും
നിൻ കനവു കാണുകയായിരുന്നു.....
കാറ്റുവന്നുണർത്തിയ കിനാവിൽ
നിനക്കായിരം ചിറകുകളായിരുന്നു.....
മഴക്കാറുവന്നുണർത്തിയ കിനാവിൽ
നിനക്കായിരം വർണ്ണങ്ങളായിരുന്നു.....
കണ്ണീരുവന്നുണർത്തിയ കിനാവിൽ
നിൻ സിന്ദൂരതിലകമായിരുന്നു...
കാലമായി മറയുന്നകാലത്തിനായി
കാലമേ നിന്നേ കാത്തിരിക്കുന്നു വീണ്ടും.
- അഗസ്ത്യൻ
Not connected : |