പ്രതിരോധം  - തത്ത്വചിന്തകവിതകള്‍

പ്രതിരോധം  

വേദനകളുള്ളിൽ
കൂട് കൂട്ടിവളരുമ്പോൾ
ആരോടും പറയാതെ
പുകഞ്ഞു തീരാത്ത കനലായ്.

ജന്മത്തിൽ നിന്നകലും
വളർന്നു പന്തലിക്കും
ദുഖത്തെ മറക്കാൻ
ആരെയെങ്കിലും തേടി.

ഇഴഞ്ഞുള്ള ജീവിതം
മരണത്തോടടുക്കുന്നു
വെറും പ്രതിരോധമായ്
ഈ മണ്ണിലെ ദിനങ്ങൾ.


up
1
dowm

രചിച്ചത്:മോഹൻ
തീയതി:08-12-2018 06:36:05 PM
Added by :Mohanpillai
വീക്ഷണം:52
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :