ആത്മഗദം _ ഒന്ന്
ഇനിയൊരു ജന്മ മുണ്ടെങ്കിലെന്‍ ജീവിതം
ഇതുപോലെ തന്നെയാവേണം
ഇതുപോലെ അവരോഹ ണാരോഹണങ്ങളാല്‍
ഇഴ ചേര്‍ന്ന തായിരിക്കേണം
ഇട വഴി ത്തിരിവിലെ നോക്കുകുത്തി മരം
ഇതു കേള്‍ക്കെ എന്തേചിരിച്ചൂ ?
ചിരി യെന്തി നെന്റ്റെയും നിന്റ്റെയും ഗത കാല-
മൊരുപോലെദര്‍പ്പണ ദൃശ്യം
പ്രായഭേദം മന ദ്വേഷങ്ങളില്ലാതെ
പ്രാരംഭ സ്നേഹിതര്‍ ക്കെന്നും പ്രിയനിവന്‍
കൂട്ടരെപ്പോലെ കുന്നായ്മ ക്കുരിശുമായ്
കുമ്പസാരിക്കുവാന്‍ ഒന്നുമില്ലാത്തവന്‍
കുറ്റബോധം നിഴല്‍ പ്പാടുകള്‍ വീഴ്ത്താതെ
കുപ്രസിദ്ധി ക്കൊടി ക്കൂറകള്‍ചാര്‍ത്താതെ
ഗൂഡ പ്രശംസ തന്‍ കുത്തൊഴുക്കില്‍ പ്പെട്ടു
ഗാഡമൌനച്ച്ചുഴി ക്കുള്ളി ലായെങ്കിലും
ഇനിയൊരു ജന്മ മുണ്ടെ ങ്കിലെന്‍ജീവിതം
ഇതുപോലെ തന്നെ യാവേണം !!!
Not connected : |