അകലെ ഒരു നക്ഷത്രം
അരികിലായ് സഖീ നീയിരുന്നാല്‍
ആത്മഹൃദയത്തിലെന്നും പുലർകാലം
അകലെയായ് പോയീ നീയെങ്കിലും
വരുമോ ഓർമ്മയില്‍ പൌർണ്ണമിയായ്
ഇനിവരില്ലെന്നറീയാം നമുക്കൊരു കാലം
എങ്കിലും ദൂരെയകന്നു നിന്നു കാണും
വിട്ടകലുവാനാഗ്രഹിച്ചില്ലെങ്കിലും
വേദനപകരുവാനാഗ്രഹിച്ചില്ലെങ്കിലും
വെറുതേയൊരൊഴുക്കില്‍ പാഞ്ഞു പോകും
കൊഴിഞ്ഞ ദലമായ് മാറുന്നു ഞാന്‍
അരികിലായ് സഖീ നീയിരുന്നാല്‍
ആ നിമിഷമെന്നും ധന്യമാകും
അതിനായ് മാത്രം ഞാനോർത്തിരിക്കും
ആ കൈവളക്കിലുക്കമോർക്കും
ചിന്നി വീഴും മുടിയിഴകള്‍ കാണും
അലസമാം കണ്‍പീലികള്‍ കാണും
ആ മിഴിവെട്ടത്തില്‍
ഞാനുണ്ടായിരുന്നെങ്കിലെന്നോർത്തു പോകും
പ്രണയമായ് സഖീ നോക്കിയിരിക്കാം
മധുരമാം പകലിനെയോർത്തിരിക്കാം
എത്രമേലിഷ്ടമായിരുന്ന നാം
എത്രയകന്നു മൌനമായ്
അകലുന്നതൊക്കെയും
ജീവിതമാണ് സഖീ
അരുതേയെന്നു പറഞ്ഞാലും
ക്ഷണികമാം ജീവിതം
വിളിക്കയല്ലേ കൂട്ടുകാരീ
എപ്പോഴുമരികിലിരിക്കുവാന്‍
നിന്നുടെ മധുരമാമിഷ്ടം മാത്രമായ്
എഴുതിയത്:ജയരാജ് മറവൂർ
Not connected : |