ചാർളി
ഒരു നിലാവൊളിയിലും വിടരുമൊരരുമണിമ്മുല്ലയെ,
ഉയിരിലെ കവിതയിൽ പകരുമോ വചസ്സുകൾ മന്ത്രമായ്..
നിഴലിൻ രൂപമായ്, നിറമായ് കൺകളിൽ..
മഴവ്വിൽചിറകിലും-
ഒരു നിറമധികമായെഴുതി.
നിനവുകളിതു വഴി-
നീയാം മഴവില്ലും ഞാനാം വർണ്ണങ്ങൾ..
നിന്നിൽ അലയാനും ഞാനോ സഞ്ചാരി..
ദീപങ്ങൾ കണ്ചിമ്മും നീയില്ലാക്കോണിൽ,
ഞാനാം കോലങ്ങൾ തീരും മിന്നൽപ്പൂവായ്..
നേദിച്ചിടാം കൻപ്പീലിയിൽ കാർമേഘച്ചന്തം ..
നേടാനിനി നീ മാത്രമോ എന്തെയീ മൗനം..
നീയാം മഴവില്ലും ഞാനാം വർണ്ണങ്ങൾ,
നിന്നിൽ അലയാനും ഞാനോ സഞ്ചാരി..
ഒരു നിലാവൊളിയിലും വിടരുമൊരരുമണിമ്മുല്ലയെ,
ഉയിരിലെ കവിതയിൽ പകരുമോ വചസ്സുകൾ മന്ത്രമായ്..
Not connected : |