വിവാഹ വാർഷികം  - തത്ത്വചിന്തകവിതകള്‍

വിവാഹ വാർഷികം  

വിവാഹ വാർഷികം...
********************

ഒരു ദിനം കൂടി വന്നെത്തി നമ്മുടെ പ്രണയം മുളച്ചൊരു നാളിതു ഓർക്കുവാൻ.......

പറയുവാനുണ്ടേറെ മനസ്സിൽ കുറിച്ചിട്ട ആദ്യ അനുരാഗത്തിൻ ഓരോ വരികളും....

ആദ്യമായി കണ്ടപ്പോൾ ചാരത്തു
വന്നു നീ നാണം കുണുങ്ങി മൗനമായി നിന്നതും....

ഹൃദയത്തിൽ നിന്നെ പ്രതിഷ്ഠിച്ച നാൾ മുതൽ പ്രണയം വിരിയുന്നു വർണ ശബളമായി.....

നിന്നുടെ സ്നേഹം
എത്ര മനോഹരം
വാർമഴ വില്ലിന്റെ ഏഴഴകിനെക്കാൾ


എൻ മാനസത്തിന്റെ പൂവാടിയിൽ വാടാമലരായി സുഗന്ധം പരത്തി നീ....

ഒത്തിരി ഒത്തിരി സ്നേഹം ചൊരിഞ്ഞു നീ ഒരു തൂവൽ സ്പർശമായി എന്നും എൻ ചാരത്തു.....

തിരയും തീരവും പോലെ പരസ്പരം പിരിയാ ബന്ധമാണീ ധന്യ ജീവിതം

സ്വപ്നങ്ങൾ ഓരോന്നും പങ്കുവച്ചു നമ്മൾ ദുഃഖഭാ രത്തിലും നന്മകൾ ദർശിച്ചു...

ഉടയവൻ തൻ കൃപ പ്രാപിച്ചു നാൾക്കുനാൾ തവ ഹിതം പോലെ നയിക്കുന്നു ജീവിതം....


up
0
dowm

രചിച്ചത്:ഷാജി തലവടി
തീയതി:21-02-2019 01:16:39 PM
Added by :Daniel Alexander Thalavady
വീക്ഷണം:121
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :