അകലെ
ഒരു ജനല്‍പ്പാളിയിലൂടങ്ങങ്ങു ഞാന്‍ കണ്ടു
സ്വര്‍ണ്ണക്കതിര്‍ക്കാമ്പു കൊത്തുന്ന കിളികളെ
എത്രയോ ദൂരത്തിലായിട്ടു പോലുമെന്‍
കണ്ണഞ്ചിപ്പിക്കുന്നു നിന്‍ സ്വര്‍ണ്ണ നിറം
ഒരു പൊന്‍വെയിലിന്റെ നേര്‍ത്തൊരു പാളിയാ-
നെല്‍ക്കതിപ്പാടത്തെ പൊന്നണിയിക്കുന്നു
ഈ പൊന്നുപാടത്തെ പുളകമണിയിച്ചുപോല്‍
കിളികളെ നിങ്ങള് തന്‍ കളകള ആരവം
നെല്ക്കതിര്‍ കൊത്തിപ്പറന്നുപോം പക്ഷിയോ-
ടരുമയായ് ഞാനൊരു ചോദ്യമുയര്‍ത്തുന്നു
ചാരത്തണയുന്ന നേരവും കാത്തുകൊ-
ണ്ടൊരുകുഞ്ഞുകൂട്ടിലായിണയോ നിന്‍ പ്രാണനോ
ഒരു നേര്‍ത്ത ചാറ്റല്മഴയിതാ പാഞ്ഞെത്തി
അയ്യയ്യോ കിളികളോ പാറിപ്പറന്നിതാ
ആദിയും വരുണനും ഒരുമിച്ചു ചേര്‍ന്നു കൊ-
ണ്ടൊരു പുന:സൃഷ്ടിയോ ആകാശസീമയില്‍
എന്തൊരു സുന്ദരം സപ്തവര്‍ണ്ണങ്ങളേ
മായാതെ മറയാതെ ശോഭി്ച്ചിരുന്നെങ്കില്‍
സുന്ദരമാകയാം കാഴ്ചകള്‍ നല്കുന്ന
ഭൂമിയാം മാതാവേ നിനക്കെന്റെ കൂപ്പുകൈ
Not connected : |