ഒരു ശലഭമായി  - തത്ത്വചിന്തകവിതകള്‍

ഒരു ശലഭമായി  

ഒരു ശലഭമായി
കാറ്റിലാടും വിദ്രുമകൂടിനുള്ളിൽ
ഏകനായി വിതുമ്പുന്നു ഞാൻ.
അടർന്നു ഓരോ കുടം മഴത്തുളികൾ
അടർത്തിയിടുമോ ഈ ചെറുക്കൂടിനെ .

നാളെ എന്താകും എന്ന ചിന്തകളാൽ
വിശപ്പില്ലാ ഉറക്കമില്ലാ വിരണ്ടുപോയി
ചുഴറ്റിവീശും കാറ്റും ഒപ്പം ഇടിനാദവും
ആ ചിന്തകളിൽ ഞാൻ മയങ്ങിപോയി.

ഭീതിനിറക്കുംസ്വപനങ്ങൾ ഓടിവന്നു
പട്ടുപോലുള്ള പുതപ്പിനുള്ളിൽ.
എൻറെ കണ്ണീരൊപ്പിയ പട്ടുനൂലോ...
വരിഞ്ഞുമുറുക്കി എന്നിൽ ലയിച്ചുപോയി.

രക്തംപൊടിച്ചു തളിർഗാത്രത്തിൽ
ആരോചിറകുകൾ തുന്നിചേർത്തു
ദിനരാത്രങ്ങൾ അടരാതെ ശക്തനാക്കി
കാറ്റിലാടും ചെറുകൂടു വീഴവേ ..

സ്വർണമയൂഖതേരിൽ ചിറകുവീശി
വർണ്ണപുഷ്പങ്ങൾ തൊട്ടു, ഞാൻ പാറി
ഒരു പുഴുവാം ഞാൻ പാറും ശലഭമായി
ഇനി ആകാശമാണ് എൻറെ സ്വപ്നം .


up
0
dowm

രചിച്ചത്:Vinodkumarv
തീയതി:08-04-2019 01:34:03 AM
Added by :Vinodkumarv
വീക്ഷണം:57
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :