ജലത്തിനായി യുദ്ധം.
ജാഗ്രത ,ജലത്തിനായി യുദ്ധം.
ജലമതികാട്ടിയ ഒരു ജനത
ഒരുകുടം ദാഹജലത്തിനായി
അലറി തെരുവുകളിൽ യുദ്ധംതുടങ്ങി.
കാട്ടരുവികൾ കൊക്കകോളയാക്കി
തണൽമരങ്ങൾ ചിന്തേരിട്ടു ശില്പങ്ങളാക്കി.
ചെലവാളികൾ ജീവനാഡികൾ മുറിച്ചുകെട്ടി.
അഹന്തയേറി, കടൽ വറ്റിച്ചുവേണമെങ്കിൽ,
മേഘമാലകൾ പൊട്ടിച്ചു വേണമെങ്കിൽ.
മഴ മുത്തുകൾ വാരിവിതറുമെന്ന് .
ഒരുകുടം ദാഹജലം തരുമോ
ജലാർണ്ണവങ്ങളെ ,ഹിമപർവ്വതങ്ങളെ
കൈക്കുമ്പിളുമായി നിൽക്കാം
ജീവാമൃതുമായി ധുനിനിറയ്ക്കു,
സുന്ദര ഭൂമിയെ വീണ്ടെടുക്കാം.
Not connected : |