വിലയുള്ള ചില്ലറ
വിലയുള്ള ചില്ലറ
അഞ്ചുപൈസക്കു വിലയുള്ള കാലമായിരുന്നു.
മാടക്കടയിൽ നിന്ന് നാരങ്ങാമിട്ടായി
വാങ്ങി മധുരം നുണഞ്ഞു.
പത്തു പൈസക്ക് കാറ്റുമടിക്കണം
കാറ്റടിച്ചാ സൈക്കിൾചവിട്ടണ൦ ,
എങ്കിൽ ക്ഷീണംമാറ്റണം.
ഇരുപത്തഞ്ചു പൈസക്ക്
ഒരുമോരുംവെള്ളം കുടിക്കണം.
പാടും കോകിലങ്ങളും മൈനകളെ നോക്കി
നാട്ടുവഴികളിലൂടെഞാൻ പോകുമ്പോൾ
അമ്പതുപൈസക്ക് റീഫിൽ വാങ്ങണം.
ഇനി പകർത്തു ബുക്കിൽ ഉരുട്ടിയെഴുതണം.
ഒരു രൂപക്ക് വാരികൊടുക്കുന്ന
ചന്തയിൽ എത്തി പിട പിടക്കുന്ന
നെയ് മത്തിയും വാങ്ങി വരുമ്പോൾ
ചാടികയറിചിരിച്ചു സൊറപറഞ്ഞ
കൂട്ടുകാരനോടൊത്തു കുഴിയിലും വീഴണം.
അങ്ങനെ കൈമുട്ടിലെ തൊലിയും പോയി
വീട്ടിലെത്തുമ്പോൾ അച്ഛൻറെ കണുരുട്ടി
ആ ശകാരവും കേൾക്കണം.
കാലഹരണപെട്ടുപോയി നോട്ടിൻ നിറങ്ങളിൽ,
ഇനിയും സംഭരിക്കണം വിലമതിക്കാൻ
കഴിയാത്ത ആ ചില്ലറ വെള്ളി നിനവുകൾ.
Not connected : |