മരകുരിശെ - തത്ത്വചിന്തകവിതകള്‍

മരകുരിശെ 

മരകുരിശെ, മരകുരിശെ,
പാപ വിമോചക മരകുരിശെ,
യേശു നാഥന്‍ തന്‍ മരകുരിശെ
ഗാഗുല്‍ത്താ മല മരകുരിശെ.

ഒരു ജന്മം നീ കാത്തിരുന്നെന്‍ പ്രിയ
നാഥനൊപ്പം പീഡകള്‍ യേല്കാന്‍ ,
ഇരു പാപികള്‍ തന്‍ നടുവില്‍ നീ
അവനായ് ശരശയ്യ തീര്‍ത്തു വേദനയോടെ.
മൂന്നാ ണികള്‍ തന്‍ നിന്‍ ഗാത്രം പിളര്‍ന്നപ്പോള്‍
മിഴി നീരൊഴുക്കി നീ നാഥനെയോര്ത്.
മരകുരിശെ ---

നാല്‍വഴി നീങ്ങുന്നു ദിക്കുകള്‍ തുളച്ചുനീ
ദൈവ സ്നേഹത്തിന്‍ ആഴങ്ങള്‍ തേടി,
അഞ്ചപ്പം ഞങ്ങള്‍ക്കായ് നല്‍കിയ നാഥന്
കാല്‍വരി മലയില്‍ താങ്ങായ് മാറി നീ ,
കോടാനുകോടി ജന്മങ്ങള്‍ ഭൂമിയില്‍
വാഴ്ത്തുന്നു നിന്നെആദരവോടെ.
മരകുരിശെ ----


up
0
dowm

രചിച്ചത്:Jeevi
തീയതി:11-09-2012 12:51:23 PM
Added by :Georgekutty
വീക്ഷണം:140
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :