അസ്തമയം - പ്രണയകവിതകള്‍

അസ്തമയം 

ആഴിതന്‍ കയത്തില്‍ നിന്ന്
ഉയരുന്ന സൂര്യ-
തേജസ്സിനെ പോല്‍
അവള്‍ എന്‍ മനസ്സില്‍
ഉദിച്ചുയര്‍ന്നപ്പോള്‍
ഞാനറിഞ്ഞില്ല
സൂര്യന് അസ്തമയം
ഉണ്ടെന്ന്..................
അസ്തമയം എന്നെ
ഇരുളിന്‍ വഴികളിലേക്ക്
ചലിപ്പിച്ചു.......
ഇരുളിന്‍ വീഥിയില്‍
എന്‍ മുഖചിത്രം പോലും
ഞാന്‍ മറന്നുപോയി..
‌‍‍‌‍‍‌പേരാറിലെ പാറിപറക്കുന്ന
പൊടിമണ്‍ പോല്‍ എന്‍
പ്രണയവും പാറിപറക്കുന്നു
കാറ്റത്ത് ഗത്യന്ത്യമില്ലാതെ ...
ഉദയം മാത്രം പ്രതീക്ഷിച്ച
ഞാന്‍ ഒരു വിഡ്ഢി......


up
0
dowm

രചിച്ചത്:dheeraj das
തീയതി:12-09-2012 11:00:26 AM
Added by :Dheeraj das[Mangad]
വീക്ഷണം:700
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :