ബഹുവിധം
അകവും പുറവും തിരിച്ചറിയാതെ
അകലങ്ങളിൽ ഒരേ സൗധത്തിൽ
ഇതരബന്ധമറിഞ്ഞെങ്കിലും
ഉള്ളിലൊരു തീപ്പന്തവുമായി.
പുതിയ രാഗത്തിൽ സന്തോഷിച്ചു
വീണ്ടുമൊരു കൂറുമാറ്റത്തിനായി
ഒച്ചവയ്ക്കാതെ, ഏറ്റുമുട്ടാതെ
എത്രനാളുണ്ടന്നറിയാതെ
ഒളിഞ്ഞും തെളിഞ്ഞും വെളിവില്ലാതെ
തീപ്പെട്ടിയിലെ ഗന്ധകം പോലെ.
ഒരുനാളറിയാതെ പുറത്തു വന്നു
ആ ജല്പനം ഒരു പൊട്ടിത്തെറിയായി
ചോദ്യത്തിനുത്തരം നിസ്സാരം
പറ്റിപ്പോയെന്നൊരു
ദീർഘനിശ്വാത്തിലൊതുക്കി
വികാരത്തിനടിമയായി
മനുഷ്യനെന്ന ജീവിയും
പ്രകൃതിനിയമത്തിനായ്
മാറ്റത്തിനായ്,പരിണാമത്തിനായ്.
എല്ലാ പോർവിളികളും
മനസ്സിലെ എരിതീയിൽ
Not connected : |