നാമജപഘോഷം
നാമജപഘോഷം.
അമ്പലത്തിൽ കന്മതിലിനോട്
ആ ചേർന്നുനില്കും ആൽമരത്തിൻ
ചില്ലകളിൽ സന്ധ്യാനേരം
കേൾക്കാം നാമജപഘോഷം.
കേട്ടു ഞാനും ആ നാമജപഘോഷo.
ദീപാരാധനക്ക് തിരുമേനി
ശ്രീകോവിൽ നട അടച്ചു
നാരായണ ശ്ലോകകങ്ങൾ ഉരുവിടുമ്പോൾ ,
ആ നാളിൽ അമ്പിളിപാൽ പൊയ്കയിൽ
കുളിച്ചു തോർത്തി ചിറകുടഞ്ഞാ
ചേക്കേറും ചില്ലകളിൽ നാട്ടുകിളികൾ,
പല പല ശ്രുതികൾ മീട്ടി ...
ചമ്രംപൂട്ടിയിരുന്നു പ്രണമിക്കുന്നു.
ചന്ദം മണക്കും കാവിൽ നിന്നും
മിന്നും ചെറു ദീപവുമായി ഓടിയെത്തി
മിന്നാ മിന്നികൾ ആ തരുവിൽ
ഒരായിരം ആയിരം വിളക്കുകൾ കൊളുത്തി.
തങ്കമണികൾ കിലുങ്ങി
ശംഖിൻ ധ്വനിമുഴങ്ങി, മർമ്മരമോടെ
സോപാന വാതിൽതുറക്കവേ
ഏവർകും പുഷ്പവർഷമേകി
ആ മരം അവിടെ സംതൃപ്തിനേടുന്നു .
എന്നും നാമജപഘോഷo ഒരുക്കുന്നു
വിനോദ്‌കുമാർ വി
Not connected : |