ഇരുതല  - തത്ത്വചിന്തകവിതകള്‍

ഇരുതല  

ഒരുപാട് നാടകങ്ങങ്ങൾ കണ്ട ജനം
കടപ്പാടിന്റെ പേരിൽ നയങ്ങൾക്കും
ദുരിതങ്ങൾക്കുമപ്പുറം സ്വന്തം നോക്കി
സാക്ഷിപറഞ്ഞും കണ്ണടച്ചും ന്യായീകരിച്ചും
സ്ഥാനങ്ങളിലിരുത്തുന്ന ഗതികേടിൽ
നിരാശയിൽ പൊഴിയുന്നവരേറെ.

കൊന്നവർതന്നെ പുഷ്പചക്രം സമർപ്പിച്ചു
കുഴിവെട്ടി മൂടുന്ന സംസ്കാരത്തിന്റെയുടമകൾ
നീതിബോധം മനസ്സിലാക്കുമ്പോഴേക്കും
നീതി വേണ്ടവർ നാവനക്കാതെ ചത്തുമലക്കും.

എല്ലാരുടെയും ഉള്ളിലും വേറൊരാളുള്ളപ്പോൾ
ഒരേ സമയം വില്ലനായും നല്ലവനായും
ആരെയും വേർതിരിക്കാൻ വയ്യാതെ
സമൂഹ മനസാക്ഷി ന്യായവാദങ്ങളിൽ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:25-06-2019 01:27:47 PM
Added by :Mohanpillai
വീക്ഷണം:28
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :